Latest NewsNewsIndia

കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം

ജയ്പൂര്‍: രാജസ്ഥാനില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം.പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി തുച്ഛമായ വില മാത്രം നല്‍കി സ്ഥലം ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.

സര്‍ക്കാര്‍ നടപടിക്കെതിരെ 43 കര്‍ഷകരാണ് സമീന്‍ സമാധി സത്യാഗ്രഹ എന്ന പേരില്‍ തല മാത്രം പുറത്തുകാട്ടി മരണക്കുഴിയിലിറങ്ങി പ്രതിഷേധിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്.

ജയ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നിന്ദാര്‍ ഗ്രാമത്തിലെ 333 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹൗസിംഗ് കോളനി നിര്‍മ്മിക്കാന്‍ 2010ലാണ് സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയത്. സ്ഥലത്തിന്റെ വിലയായി 60 കോടി രൂപ കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവച്ചു. എന്നാല്‍, തങ്ങളുടെ സ്ഥലത്തിന് പര്യാപ്തമായ വിലയല്ല ഇതെന്നാണ് കര്‍ഷകരുടെ പരാതി. ജയ്പൂര്‍ വികസന അതോറിറ്റി ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

shortlink

Post Your Comments


Back to top button