
ബെംഗളൂരു ; ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം. മൈസൂരുവിലെ പെരിയപട്ടണയിലുണ്ടായ ഇടി മിന്നലിലാണ് ഏഴു പേർ മരിച്ചത്. പെരിയപട്ടണത്തിനടുത്ത നന്ദിനാഥപുരത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഹുനാസെവാഡി ഗ്രാമവാസികളായ സുവര്‍ണ(45), സുജയ്(18), പുട്ടണ്ണ(60), സുദീപ്, ഉമേഷ്, തിമ്മഗൗഡ എന്നിവരാണു മരിച്ചത്. തൊട്ടടുത്ത വയലില്‍ പണിയെടുക്കവെ കനത്ത മഴയെത്തുടര്‍ന്ന് നന്ദിനാഥപുരത്തെ ക്ഷേത്രത്തില്‍ അഭയം തേടിയവർക്കാണ് ഇടിമിന്നലേറ്റത്. മൂന്നുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
Post Your Comments