മെക്സിക്കോ സിറ്റി: സെപ്റ്റംബര്‍ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അവസാന മൃതദേഹവും കണ്ടെത്തി. 15 ദിവസത്തെ തിരച്ചിലുകള്ക്കുശേഷമാണ് അവസാന മൃതദേഹവും കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 69 പേരെ രക്ഷിച്ചതായും 49 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.
റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 366 പേരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു.
Post Your Comments