Latest NewsNewsIndia

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടു വീണ്ടും വിവാദം : ഹർജി കോടതിയിൽ

ഭോപ്പാല്‍: ഗാന്ധി വധം വീണ്ടും വിവാദത്തിൽ.ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ ഏത് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ വെടിവച്ചത്, എത്ര തവണ വെടിവച്ചു, രണ്ടാമതൊരു കൊലയാളി ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും തന്നെ ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഗാന്ധി വധത്തെ കുറിച്ച്‌ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വീര്‍ സവര്‍ക്കറുടെ അനുയായിയെന്ന് സ്വയം പ്രഖ്യാപിച്ച ഡോ.പങ്കജ് ഫഡ്നിസ് എന്നയാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

നേരത്തേയും ഇതേആവശ്യം ഉന്നയിച്ച്‌ പങ്കജ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജി കോടതി തള്ളുകയായിരുന്നു.അഭിനവ് ഭാരത് എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് പങ്കജ്.അതേസമയം, ഗാന്ധിജിയെ മൂന്ന് തവണ ഗോഡ്സെ വെടിവച്ചു എന്ന് 1948ലെ പൊലീസ് രേഖകളില്‍ പറയുന്നു. ഗ്വാളിയോര്‍ സ്വദേശിയായ ഡോ.ദത്താത്രേയ പ്രചുരെ എന്നയാളാണ് ഗോഡ്സെയ്ക്ക് ബെറെറ്റ ഇനത്തിലുള്ള പിസ്റ്റള്‍ നല്‍കിയതെന്നും ഈ രേഖകളില്‍ പറയുന്നു.

1948 ഫെബ്രുവരി 15ലെ പൊലീസ് രേഖകള്‍ പ്രകാരം പ്രചുരെയും ഉദയ് ചന്ദും ഒരേ സീരിയല്‍ നന്പറുകളുള്ള പിസ്റ്റളുകളാണ് ഉപയോഗിച്ചിരുന്നത്.ഗാന്ധിജി വധിക്കപ്പെട്ടതിന് അടുത്ത ദിവസം ഇറങ്ങിയ പത്രങ്ങളിലെല്ലാം അദ്ദേഹത്തിന് നാലു തവണ വെടിയേറ്റെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എന്നാണ് പങ്കജ് പറയുന്നത്. എന്നാല്‍, നാലാമത്തെ വെടിയുണ്ടയെ കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. നാലാമത്തെ വെടിയുണ്ട എവിടെ നിന്ന് വന്നു, എന്ന അന്വേഷണം നടത്താനാണ് പങ്കജിന്റെ ഹർജ്ജി. ഹര്‍ജി ആറിന് പരിഗണിക്കാനായി കോടതി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button