കെ ശശിധരൻ
ജൂലൈ പത്താം തിയതി കേരളത്തിലെ മാധ്യമങ്ങളിൽ കൂടി നമ്മുടെ ബഹു: മുഖ്യമന്ത്രി ഒരു വിജ്ഞാപനം പുറത്തിറക്കി. സാകാര്യ ആശൂപത്രിയിലെ (50 കിടക്കകളിൽ കുറഞ്ഞ) നേഴ്സ്മാർക്ക് മിനിമം വേതനം 20000 രൂപ. പാവം നഴ്സ് മാരെ ചൂഷണം ചെയ്തു വളർന്നു പെരുകുന്ന ആശൂപത്രി ഭീമന്മാർക്കു ഒരടിയാണെന്ന വാസ്തവത്തിൽ നമ്മൾ എല്ലാപേരും രണ്ടു കയ്യും അടിച്ചത് പാസാക്കി. ഒരർത്ഥത്തിൽ ശെരി തന്നെയാണിത്. നാലായിരവും ആറായിരവും ശമ്പളം കൊടുത്തു കൊണ്ട് രോഗികളിൽ നിന്ന് ലക്ഷകണക്കിന്ന് ചാർജ് ഈടാക്കുന്നവർക്ക് എട്ടിന്റെ പണി. കഴിഞ്ഞ ആഴ്ചയിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശൂപത്രിയിൽ മൂന്ന് ദിവസം ചികിത്സ എടുത്തയാളാണ് ഞാൻ. എനിക്ക് ഇവിടുന്ന് തോന്നിയ കുറച്ച് സംശയങ്ങൾ പങ്ക് വയ്ക്കുവാൻ വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്.
” എന്നെ പരിചരിച്ച നഴ്സ്മാരും മറ്റ് ജീവനക്കാരും വലിയ സന്തോഷത്തിലായിരുന്നു. മിനിമം വേജസ് കമ്മിറ്റി ആശൂപത്രിയിലെ ജീവനക്കാരായ നഴ്സ്മാർക്ക് 32500 രൂപയും താഴേക്കിടയിൽ ഉള്ളവർക്ക് 16000 രൂപയും ശമ്പളം ശുപാർശ ചെയ്തിരിക്കുന്നു എന്നതാണ്. ഇവരുടെ കയ്യിൽ ഉള്ള മൊബൈൽ ഫോണിൽ നിന്നും അവരുടെ സംഘടന നേതാവ് അറിയിച്ചതാണിത്. ഇവരുടെ സന്തോഷം ജനറൽ വാർഡിൽ കഴിഞ്ഞ എല്ലാവരോടും പങ്ക് വച്ചു. ഞാൻ തിരക്കി.അതെന്താ മോളെ ഇവിടെ മാത്രം ഇത്രെയും ശമ്പളം? അപ്പച്ചാ അത് മുന്നൂറു ബെഡ് ആശൂപത്രികൾക്ക് ശമ്പളം കൂടും. ബെഡിന്റെ കാറ്റഗറി അനുസരിച്ചാണ് ശമ്പളം. ബെഡ് കൂടുന്നത് അനുസരിച്ചു നിങ്ങളുടെ ജോലി കൂടുമോ എന്ന് ഞാൻ സംശയിച്ചു. അറിയുവാൻ സാധിച്ചത് ഓരോ നഴ്സ്സും ആറു രോഗികളെ മാത്രം ശുശ്രൂഷിച്ചാൽ മതി എന്നാണ്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒരു നേഴ്സ് നാൽപതു രോഗികളെയാണ് ശരാശരി കണ്ട് കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സംഘടന ശക്തമായത് കൊണ്ട് അത് നടക്കില്ലന്നാണ് നഴ്സ്മാർ പറയുന്നത്. രണ്ടു ദിവസം ഇവിടെ കിടക്കണം,നാലഞ്ച് ഇഞ്ചക്ഷൻ ഉണ്ട്. ഞാൻ കൂടുതൽ സംശയങ്ങൾ ഒന്നും ഇവരോട് ചോദിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടർ എന്നെ പേര് വെട്ടി. 17800 രൂപ യുടെ ബില്ല് എനിക്ക് കിട്ടി. രണ്ടു ദിവസം എന്റെ ജോലി മുഴുവനും ഇതിനെ കുറിച്ച് പഠിക്കുക എന്നത് ആയിരുന്നു. ഡിസ്ചാർജ് ബില്ലിലെ നഴ്സിംഗ് ഫീസ് ഇന്നതിൽ മുന്നൂറു രൂപ ഇട്ടിരിക്കന്നു. രണ്ട് രാത്രിയെ ഞാൻ തങ്ങിയെങ്കിലു അഡ്മിറ്റ് ആയ ദിവസത്തെയും ഫീസ് ഈടാക്കിയിരിക്കുന്നു ആ പഹയൻ. 900 രൂപ നഴ്സിംഗ് ഫീസ്,1200 രൂപ ഡോക്ടർ ചാർജ് ,മരുന്നുകൾ, ലാബ് താഴേ കൊടുത്തിരിക്കുന്നു.
ലേബർ ഓഫീസിൽ തിരക്കിയത്തിന്റെ അടിസ്ഥാനാത്തിൽ ഒരു നഴ്സിന് 11600 രൂപയാണ് ഇപ്പോഴത്തെ മിനിമം വേജസ്,അറ്റൻഡർ മാർക്ക് മറ്റും 8550 (ക്ഷാമബത്ത തുടങ്ങിയ എല്ലാം ചേർന്നാണ് ഇത്). പുതിയ കമ്മിറ്റി ഈ ശമ്പളത്തയാണ് 32500 രൂപയും 16000 രൂപയും ആക്കുവാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് . നമ്മളെ പരിചരിക്കുന്ന നേഴ്സ്മാർക്കും മറ്റ് ജീവനക്കാർക്കും ഈ ശമ്പളം കിട്ടണം എന്നത് തന്നെയാണ് ഈ എളിയവന്റെ ആഗ്രഹവും. കാരണം രോഗികളുടെ മലവും മൂത്രവും തെറി വിളിയും മറ്റും കേൾക്കുന്ന സഹോദരിമാരാണിവർ. എന്റെ ചോദ്യം ഇതാണ്. ഇവർക്കുള്ള ശമ്പളം പിണറായി സർക്കാർ കൊടുക്കുമോ?പോട്ടെ ആശുപത്രി മുതലാളിമാർ കൊടുക്കുമോ? ശവത്തെ മീറ്റർ ഇട്ടു ക്യാഷ് ഉണ്ടാക്കുന്ന മാനേജ്മന്റ്കൾ കൊടുക്കും. എവിടെ നിന്നാ അറിയൂമോ? ഞങ്ങളിൽ നിന്നും,സാധാരണക്കാരിൽ നിന്നും.
നിങ്ങൾ കരുതും സാധാരണക്കാരനായ താങ്കൾ എന്തിനാണ് സ്വകാര്യ ആശൂപത്രിയിൽ പോയതെന്ന്? ശരിയാ മക്കളെ ഗതി കേട് കൊണ്ട് എറണാകുളം ജില്ലയിലെ ഞാറക്കൽ നിന്നും ഡയാലിസിസ് ചെയ്യാതെ എനിക്ക് വേറെ വഴി ഇല്ല. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ കണക്ക്പ്രകാരം 65% രോഗികളും സ്വകാര്യ ആശൂപത്രിയിലെ തടവ്കാരണ്. ഞാൻ വിഷയത്തിൽ നിന്നും കാട് കയറി. പുതിയ ശമ്പളം ബഹു: മുഖ്യമന്ത്രി സംഘടനകളെ സുഖിപ്പിക്കാൻ തുനിയുമ്പോൾ ഓർക്കണം,ഞാൻ ഇപ്പോൾ കൊടുത്ത ബിൽ നാല് ഇരട്ടി ആകും,വേണമെങ്കിൽ അഞ്ചിരട്ടി. ഒരു ദിവസം കിടക്കുന്നതിനു 2000 രൂപ എങ്കിലും വേണം ജനറൽ വാർഡിൽ ഒരു നേഴ്സ് ,അഞ്ച് രോഗികൾ,മൂന്ന് ഷിഫ്റ്റ്,മറ്റു ജീവനക്കാർ. സ്വീപ്പറിൽ നിന്ന് 16000 രൂപ ,അങ്ങനെ വീതിക്കുമ്പോൾ ഒരു നേഴ്സിന് ഒരു ദിവസം 1050 രൂപ. മാനേജ്മന്റ്കൾ മൂന്നിരട്ടി നമ്മളെ പിഴിയും. നാട്ടിലെ ഓരോ പൗരനും ഒരു ലക്ഷം രൂപ കിട്ടുന്ന സമ്പത്ത് വ്യവസ്ഥ ആണെങ്കിൽ ഈ കണക്ക് ശരിയാകും.
ഇങ്ങനെ ഒരു കത്ത് എഴുതുവാൻ ഉണ്ടായ പ്രേരണ കൂടി ഞാൻ വെളിപ്പെടുത്താം.രണ്ടു ദിവസം മുമ്പ് നമ്മുടെ ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചേർടെ പ്രസംഗം കൈരളി ചനലിൽ കേൾക്കുവാനിടയായി. അവർ പറയുന്നതു ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമസഭയിൽ വരും എന്നാണ്. എന്തെന്ന് വച്ചാൽ ഓരോ ടെസ്റ്റിനും ചികിത്സക്കും ഓപ്പറേഷനും ഫിക്സഡ് ചാർജ് അതിന്മേൽ ഒരു ആശൂപത്രിക്കാരനും ചാർജ് ഈടാക്കാൻ കഴിയില്ല എന്നാണ് ഈ ബിൽ പറയുന്നത്. കഷ്ടം അല്ലെങ്കിൽ പാവം എന്ന പദമാണ് ഈ മന്ത്രിയെ പറ്റി ഓർക്കുമ്പോൾ എനിക്കു തോന്നിയത്. കാരണം നഴ്സിനു 32500 രൂപയും മൂന്നു ഷിഫ്റ്റ് ഡ്യൂട്ടിയും താഴേക്കിടയിലെ ജീവനക്കാർക്ക് 16000 രൂപയും മിനിമം വേജസ് കമ്മീഷൻ മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്തു കഴിഞ്ഞു.ഈ ശമ്പളത്തിന്റ് അനുപാതത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകൾ ചാർജ് ഇട്ടു തുടങ്ങിയാൽ രസമായിരിക്കും.
അങ്ങു കാസർഗോഡ് മുതൽ പാറശാല വരെ ഉള്ള സ്വകാര്യ ആശൂപത്രികൾക് കൊച്ചി കോപ്പറേഷനിലെ പഞ്ച നക്ഷത്ര ഹോസ്പിറ്റൽകളുടെ ചാർജ് ,എന്താ അല്ലേ..? മലയാളികൾ എന്തിനും ലൈക് അടിക്കും, ഇവിടെ ഞാൻ ഒരു പാർട്ടിയെയും കുറച്ചു കാണുന്നില്ല. ആരോഗ്യ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. അതാതു സമയത്തു പ്രവർത്തിക്കാതെ അവസാനം ഇവന്മാരുടെ ഭ്രാന്തൻ നടപടികളിൽ ജീവിതം അനുഭവിക്കുന്നത് പാവം ജനങ്ങൾ പാവം രോഗികൾ. ഇതിന്റെ എല്ലാം ചുക്കാൻ പിടിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെയും എനിക്കും അറിയാം. സെക്ക്രട്ടറിയേറ്റിലെ ഡയറി ഒന്നു എടുത്തൽ അറിയേണ്ടതെ ഉള്ളൂ. കേരളത്തിലെ നാലോ അഞ്ചോ കോർപ്പറേറ്റ് ഭീമൻ മാരെ ചിലപ്പോൾ മൂക്കു കയറിടുവാൻ ചിലപ്പോൾ സാധിക്കും. അവിടെ ചെല്ലുന്നവർ ആകട്ടെ 80% പണക്കാരുമാരും ആർഭാട ഭ്രാന്തൻമാരും ബാക്കിയുള്ള സാധാരണ സ്വകാര്യ ആശൂപത്രികളിൽ ചികിത്സക്ക് എത്തുന്ന നമ്മളെ പോലുള്ളവർക്ക് ചികിത്സ ഇനി അന്യമാകും. ആശുപത്രി മുതലാളിമാർക്ക് ചാർജ് കൂട്ടുവനുള്ള വലിയ അവസരമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.
പത്തു മുപ്പത് വർഷം ഗവർമെന്റ്നെ സേവിച്ചിട്ടുള്ള എന്റെ മനസ്സിൽ തോന്നിയ ചില നിർദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.
ഇപ്പോഴും നാലായിരം ആറായിരം രൂപ ശമ്പളം കൊടുത്ത് കൊണ്ടിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ രജിസ്ട്രേഷൻ പിൻവലിക്കുക.മിനിമം വേജസ് സ്കീം ബാങ്കിൽ കൂടി ശമ്പളം നൽകാത്ത മാനേജ്മെന്റ്കളെ നിയമ പരിധിയിൽ കൊണ്ടുവന്ന് പിഴ ഈടാക്കുക.
2.നഴ്സിങ് കഴിഞ്ഞാൽ രജിസ്ട്രേഷൻ ഉള്ള വരെ ട്രെയിനീ തസ്റ്റികയിൽ നിന്ന് മോചിപ്പിക്കുക.
3.15000രൂപ കൊടുത്തു കൊണ്ടു നഴ്സിങ് പാസ്സായവരെ വാർഡുകളിലും മറ്റും ഒബ്സർവഷൻ സ്ഥാലങ്ങളിലും നിയമിക്കുക. ഇത് വഴി ജനറൽ വാർഡുകളിൽ സാധാരണക്കാരനും ചികിത്സ തേടി എത്താം.
4.മൂന്നു വർഷം പൂർത്തിയായവർക്ക് 20000 രൂപ മുതൽ 25000 രൂപ വരെ. അഞ്ചു വർഷം പൂർത്തിയായവർക്ക് 25000 രൂപ മുതൽ 30000 രൂപ വരെ.
5.സ്വീപ്പർ-അറ്റെൻഡർ തസ്റ്റികയിൽ 10000 രൂപയോ അതിന് തൊട്ട് താഴേയോ.
6.വരവ് ചിലവ് കണക്കുകൾ കൃത്യമായി അവലോകനം ചെയ്തു കൊണ്ടുള്ള ആരോഗ്യ ഇൻഷുറൻസ് സംവിധാനം. കാരുണ്യ- എസ് ഐ സ്കീമിൽ ഡയാലിസിസ് പദ്ധതി ഉണ്ട്. പക്ഷേ ആശൂപത്രി കൾക്ക് 500 രൂപയെ ഇൻഷുറൻസ് കൊടുക്കൂ,അതാണ് ഈ സ്കീമിൽ ഒട്ടുമിക്ക ആശൂപത്രികളും ഇല്ലാത്തത്.
7.കേരളത്തിലെ സമഗ്ര ഇൻഷുറൻസ് പദ്ധതിയെ പറ്റി കേട്ടിട്ട് വർഷങ്ങളായി. അതിനെകാളും അത്യാഹിത വിഭാഗങ്ങളിൽ അടിയന്തര ചികിത്സക്ക് വേണ്ടി വരുന്നവർക്ക് ഗവൺമെന്റ് ഇൻഷുറൻസ് നൽകുന്നതിനെപറ്റി ചിന്തിക്കണം. അത്യാഹിതം സംഭവിക്കുമ്പോൾ പോലീസ് അറിയുമല്ലോ,പോലീസ് സ്റ്റേഷനുകളെ ജനമൈത്രി എന്നാണല്ലോ പറയുന്നത്. ജനമൈത്രി കേന്ദ്രങ്ങൾ അത്യാഹിത ചികിത്സ നടപ്പിലാക്കുന്നത്തിൽ പ്രവർത്തിക്ക ണം. നമുക്ക് വലിയ മാറ്റങ്ങൾ ഒന്നും വേണ്ടാ. പരസഹായം ആവശ്യമുള്ള സമയത്ത് ,അല്ലെങ്കിൽ അബോധാവസ്ഥയിൽ വീട്ടുകാരോടുള്ള വില പേശൽ നിർത്തുവാൻ ഇതിൽ കൂടി കഴിയും. ഈ ഗവൺമെന്റിന് അത് കഴിയട്ടെ. അത്യാഹിത വിഭാഗത്തിൽ ഗവണ്മെന്റന്നോ സ്വകര്യമെന്നൊ വേർ തിരിവ് ഇല്ല. ഗവണ്മെന്റ് ഉണ്ടാകുന്ന പാക്കേജുകൾ പ്രായോഗിക ബുദ്ധി ഉള്ള ഉദ്യോഗസ്ഥരായിട്ടുള്ളവർ ഒപ്പിടിപ്പിക്കണം. അല്ലാത്ത സ്വകാര്യ ആശൂപത്രിൾ നിർത്തലാക്കണം.
8.പ്രയോഗികമല്ലാത്ത പദ്ധതികൾ കൊണ്ടു വന്ന് ജനങ്ങളെ വഞ്ചിക്കരുത്. ഞാൻ ഇപ്പോഴും ഓർക്കുന്നു 500 രൂപ ഒരു ദിവസം ഐസിയു (ICU) ൽ പ്രീമിയം കൊടുക്കുന്ന ആർഎസ്ബിവൈ( RSBY) സ്കീം. നൂറ് ശതമാനം ഇത് പ്രയോഗികമല്ലന്ന് മാത്രമല്ല ജനങ്ങളെ പിഴിയുവാനുള്ള അവസരം ഗവണ്മെന്റ് തന്നെ നൽകുന്നു എന്നതാണ്.
മുകളിൽ പറഞ്ഞ വിഷയങ്ങൾ പത്തിരുപത് വർഷങ്ങൾക്കു മുൻപ് അണ്ടർ സെക്രെട്ടറി എന്ന നിലയിൽ ഞാൻ ചെയ്തിരുന്നു. ഇപ്പോഴത്തെ ഐ എ എസ് ഉദ്യോഗസ്ഥരോട് എനിക്കു പറയാൻ ഉള്ളത്.നിങ്ങൾ വളരെ അധികം ബുദ്ധി ഉള്ളവരാണ് പക്ഷെ നിങ്ങൾ സാധാരണകാരെ നിങ്ങളുടെ കണ്ണിൽ കാണുന്നില്ല.
അന്റാർട്ടിക്ക മഞ്ഞു മല നിരകളിൽ കഴിഞ്ഞ മാസം പുതുതായി ജനനം എടുത്ത തവളയുടെ പേര് പറയാൻ നിങ്ങൾ മിടുക്കരാണ്. പക്ഷേ സംസ്ഥാനത്തിലെ ആകമാനം ജനങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ പറ്റിയും ജീവിത വ്യവസ്ഥയെ പറ്റിയും ചോദിച്ചാൽ അറിയില്ല .കൊച്ചി കോർപ്പറേഷനിലെ സാമ്പത്തിക സ്രോതസ്സ് അല്ല കേരളത്തിലെ എല്ലാ ജില്ലാകളിലെയും താലൂക്കിലെയും പഞ്ചായത്തിലെയും 80%ശതമാനം സാധാരണ കാർക്ക്. അവർക്ക് ഉതകുന്ന സേവനങ്ങൾ ചെയ്യുവൻ ചെയ്യിപ്പിക്കുവാൻ നിങ്ങൾ നിർബന്ധിതരാകണം ഇത് ശ്രദ്ധിച്ചിരുന്നെങ്കിൽ കാസർകോട് മുതൽ പാറശാല വരെ ഉള്ള എല്ലാ ആശൂപത്രികളിലും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് 33000 രൂപ ശമ്പളം ശുപാർശ ചെയില്ലായിരുന്നു. നഴ്സിങ് സഹോദരി സഹോദരനമാർ എന്നെ വെറുക്കണ്ട. നിങ്ങൾക്കു ഈ ശമ്പളം തന്നെ ലഭിക്കും. ഗവണ്മെന്റ്നോട് നിങ്ങളുടെ സംഘടന അപേക്ഷിച്ചാൽ മതി,വേണ്ടി വന്ന ഒരു സെക്രെട്ടറിയേറ്റ് മാർച്ചും 50% ഗവണ്മെന്റ് സബ്സിഡി തരുക എന്ന് പറഞ്ഞ്. സാധരണക്കാരായ ഞങ്ങളും രക്ഷപെടും നിങ്ങൾക്കു നല്ല വേതനവും ലഭിക്കും. കൂടെ സ്വകാര്യ ആശു പത്രികളെ നിയന്ത്രിക്കാനുള്ള വലയിൽ കുടുങ്ങി പോയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും.
Post Your Comments