KeralaLatest NewsNews

വ്യാജ പട്ടയം വിതരണം; അടൂര്‍ പ്രകാശ് എം.എല്‍.എ രാജി വെയ്ക്കണമെന്ന ആവശ്യവുമായി കെ.പി ഉദയഭാനു

പത്തനംതിട്ട : വ്യാജ പട്ടയം വിതരണം ചെയ്ത് ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എം.എല്‍.എ രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു.അടൂര്‍ പ്രകാശിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ റവന്യു മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശ് വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ സംസ്ഥാന റവന്യു വകുപ്പ് റദ്ദ് ചെയ്തിരുന്നു. സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിത്താഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി വിതരണം ചെയ്ത പട്ടയങ്ങളായിരുന്നു റവന്യു വകുപ്പ് റദ്ദ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button