MollywoodLatest NewsCinemaMovie SongsEntertainment

ദിലീപിന്റെ ജാമ്യം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

നടന്‍ ദിലീപിന്റെ ജാമ്യത്തില്‍ ആര്‍പ്പുവിളികളും ആവേശങ്ങളും ഉയരുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ അവള്‍ക്കൊപ്പം നിന്ന സംഘടന തങ്ങളുടെ പിന്തുണ കൂടുതല്‍ ശക്തമായി അവള്‍ക്കൊപ്പം തന്നെയെന്നു അറിയിക്കുന്നു

പോസ്റ്റ് പൂര്‍ണ്ണ രൂപം

നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!

shortlink

Related Articles

Post Your Comments

Related Articles


Back to top button