Latest NewsNewsInternational

ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്ത രാഷ്ട്രീയ നേതാവ് വിവാദത്തില്‍

ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്ത രാഷ്ട്രീയ നേതാവ് വിവാദത്തില്‍. സിംബാബ്വെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെയാണ് പാര്‍ട്ടി അണികള്‍ക്ക് വസ്ത്രം വിതരണം ചെയ്ത വിവാദത്തില്‍ അകപ്പെട്ടത്. സൗജന്യമായി വിതരണം ചെയ്ത വസ്ത്രങ്ങള്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതായിരുന്നു. ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കായി നല്കിയവയില്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നു.

ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് ഡേ ദിനപത്രത്തിന്റെ ലേഖകന്‍ കെന്നത്തിനെയാണ് പോലീസ് പിടികൂടിയത്.

 

shortlink

Post Your Comments


Back to top button