കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്ന് ഷോപ്പിങ്ങിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളെയാണ്. എന്നാല്‍ ഇത്തരം സൈറ്റുകളിലെ പ്രധാന പ്രശ്നം ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമാണെന്നതാണ്. പ്രധാന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, മിന്ത്ര തുടങ്ങിയവയെല്ലാം നിലവില്‍ ഇംഗ്ലിഷ് ഭാഷയിലാണ് ഉപഭോക്താക്കളുമായി വിനിമയം ചെയ്യുന്നത്. എന്നാല്‍ ഇനിമുതല്‍ മലയാളത്തിലും ഷോപ്പ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ പേടിഎം മാള്‍.
വിവിധ സംരംഭകര്‍ സൈറ്റിലിടുന്ന ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന രീതി, സൈറ്റുകളില്‍ പങ്കാളികളാകുന്നതെങ്ങനെ, എന്നിങ്ങനെയുള്ള വിവരങ്ങള്‍ മലയാളമടക്കമുള്ള പ്രാദേശികഭാഷകളില്‍ നല്കി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് പേടിഎം മാള്‍. പത്ത് പ്രാദേശിക ഭാഷകളിലാണ് പേടിഎം മാള്‍ ലഭ്യമാകുക. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, ഒറിയ, പഞ്ചാബി എന്നീ ഭാഷകളാണ് പേടിഎം മാളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
30 മുതല്‍ 40% വരെ ഉപഭോക്താക്കളെ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രദേശിക ഭാഷകള്‍ സൈറ്റില്‍ കൊണ്ടു വന്നത്. ഇതിലൂടെ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഭാഷയില്‍ ഷോപ്പിങ്ങ് നടത്താന്‍ കഴിയും. പുത്തന്‍ ചുവടുമാറ്റത്തിലൂടെ വിശ്വാസ്യതയുള്ളതും ഉപഭോക്താക്കള്‍ക്ക് എളുപ്പം തിരഞ്ഞെടുക്കാന്‍ പറ്റുന്നതുമായ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായി മാറുകയാണ് പേടിഎം. പുതിയ സംരംഭകരെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇത് ഉപകാരപ്പെടും.
Post Your Comments