കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ ലിംപോപോയിൽ 7 സിംഹങ്ങളെയാണ് വേട്ടയാടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ വനപാലകര്‍ ആശങ്കയിലാണ്. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നാണ് ലിംപോപോ. സിംഹങ്ങളുടെ മൃതദേഹങ്ങള്‍ കാണുമ്പോള്‍ തന്നെ ഈ വേട്ട വിനോദത്തിനു വേണ്ടി നടത്തിയതല്ല എന്ന് വ്യക്തമായിരുന്നു. അവ ഹൃദയവും കരളും ശ്വാസകോശങ്ങളും ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു കാണപ്പെട്ടത്.
സിംഹങ്ങളുടെ ആന്തരികാവയവങ്ങള്‍ മൂതി എന്നറിയപ്പെടുന്ന ആഭിചാരക്രിയയ്ക്കായാണ് ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ ക്രിയ കെനിയയില്‍ നിന്നെത്തുന്ന ഗോത്രവിഭാഗങ്ങളിലെ പുരോഹിതരാണണ് ചെയ്യുന്നത്. ഈ ആഭിച്രാക്രിയയിലൂടെ വ്യാപാരങ്ങളില്‍ അഭിവൃദ്ധിയുണ്ടാകാന്‍ സാാധിക്കുമെന്നാണ് പരക്കെയുള്ള അന്ധവിശ്വാസം.
ലിംപോപോ രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. അതിനാല്‍ പുറത്തുനിന്നെത്തുന്ന വേട്ടക്കാരായിരിക്കാം ഇതിനു പിന്നിലെന്നാണ് ഇവരുടെ നിഗമനം കരുതുന്നു. അതിര്‍ത്തിപ്രദേശമായതിനാലും കാട് മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിച്ചു കിടക്കുന്നതിനാലും വേട്ടക്കാര്‍ക്ക് രക്ഷപെടാനും എളുപ്പമാണ്. ഇതായിരിക്കാം സിംഹവേട്ടയ്ക്കായി ലിംപോപോ തിരഞ്ഞെടുക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം.
Post Your Comments