Latest NewsGulf

വിമാനം പറത്തുന്നത് എങ്ങനെയാണെന്ന് പറയുന്ന യുഎഇയിലെ ഒരു ആറു വയസുകാരൻ; വീഡിയോ കാണാം 

വിമാനം പറത്തുന്നത് എങ്ങനെയാണെന്ന്  പൈലറ്റിനോട് വിവരിച്ച് യുഎഇയിലെ ഒരു ആറു വയസുകാരൻ. യു.എ.ഇയിൽ നിന്ന് മൊറോക്കോയിലേക്കുള്ള ഇത്തിഹാദ് എയർവെയ്സിന്റെ പൈലറ്റ് പുറത്തു വിട്ട  വീഡിയോ ആണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനം ലാൻഡ് ചെയ്ത  ശേഷം 6 വയസ്സുകാരൻ കോക്ക്പിറ്റിലെത്തി പൈലറ്റിനോട് വിമാനം പറത്തുന്നതിനെ കുറിച്ചും, അടിയന്തര സാഹചര്യങ്ങളിൽ ചെയ്യണ്ട കാര്യങ്ങളെ കുറിച്ചും പറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു.

അൽ ഐൻ ചൗഫഫറ്റ് സ്കൂളിലെ ഒന്നാം ഗ്രേഡ് വിദ്യാർത്ഥിയായ ആഡംസ് ആണ്  ഈ വീഡിയോയിലെ താരം. ഭാവിയിൽ നിങ്ങളെ പോലെ വിമാനത്തിൽ ക്യാപ്റ്റൻ ആകണമെന്നാണ് എന്റെ ആഗ്രഹമെന്ന് ആറു വയസുകാരൻ ക്യാപ്റ്റൻ യഖലെഫിനോട് പറയുന്നുണ്ട്.  വിമാനത്തിലെ യാത്രക്കിടെ  വിമാനയാത്രയുടെ ഫ്ളാപ്, സുരക്ഷാ നടപടികൾ, എമർജൻസി എക്സിറ്റ് ഓപ്പറേഷൻ എന്നിവയെക്കുറിച്ച് ആഡംസ് സംസാരിക്കുന്നത്   വിമാനത്തിലെ ഒരു അറ്റൻഡർ കേൾക്കുവാൻ ഇടയായി. തുടർന്ന് വിമാനം ലാൻഡ് ചെയ്തപ്പോൾ അറ്റൻഡർ നിർബന്ധിച്ച്  കോക്ക്പിറ്റിലേക്ക് ആഡംസിനെ പൈലറ്റിനെ കാണിക്കാൻ കൊണ്ട് പോവുകയായിരുന്നു.

“ഞാൻ വിമാനത്തിലെ ക്യാപ്റ്റൻ ആയാൽ എന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരിക്കും  വിമാനത്തിലെ യാത്രക്കാരൻ. അദ്ദേഹത്തെ കൊണ്ട് ലണ്ടനിലേ ഹീത്രൂയിലേക്കായിരിക്കും ഞാൻ പറക്കുക. അമേരിക്ക, വടക്കൻ ധ്രുവം, ദക്ഷിണധ്രുവം, ഏഴ് ആകാശങ്ങളിലൂടെ സഞ്ചരിക്കാനാണ് ആഗ്രഹം. ഞാൻ കോക്പിറ്റിലെ ക്യാപ്റ്റനെ കണ്ടു. ഒരു വിമാനം പറത്തുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം.  ഞാൻ വളരുന്തോറും എൻറെ അറിവ് കൂടുതൽ വർദ്ധിക്കുമെന്ന് ആഡംസ് പറയുന്നു.

വീഡിയോ കാണാം ;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button