സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കടബാധ്യതയിൽ മുങ്ങുക, സമൂഹത്തിലും ബന്ധുമിത്രാദികൾക്കിടയിലും അർഹമായ ബഹുമാനവും അംഗീകാരവും സത്‌പേരും ലഭിക്കാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങൾ മിക്കവരെയും അലട്ടാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും ഉത്തമ മാർഗ്ഗമാണ് മഹാലക്ഷ്മ്യഷ്ടകജപം.ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെയാണ് മന്ത്രം ജപിക്കേണ്ടത്.
ലളിത സഹസ്രനാമം പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ചൊല്ലുന്നത് ഉത്തമമാണ്. മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു. കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. രണ്ടുനേരം വിളക്ക് തെളിയിച്ചു നാമം ജപിക്കുക, മംഗളദായകങ്ങളായ തുളസി, നെല്ലി,ആര്യവേപ്പ് എന്നിവ വളർത്തുക,സാധുക്കൾക്ക് ദാനം ചെയ്യുക, തന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യുക എന്നിവയെല്ലാം ഉത്തമമാണ്.
Post Your Comments