ദോഹ ; റെക്കോർഡ് നേട്ടം സ്വന്തമാക്കി ഖത്തർ ഗ്യാസ്. ശക്തമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അപകടങ്ങളില്ലാതെ അഞ്ചുകോടി മനുഷ്യമണിക്കൂറുകൾ അതായത് അപകടങ്ങളില്ലാതെ 33 വർഷമാണ് ജീവനക്കാരും കരാറുകാരും പിന്നിട്ടതെന്ന് ഖത്തർ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ താനി പറഞ്ഞു.
ചിട്ടയായ സമീപനമാണു ജോലിസ്ഥലത്ത് അപകടങ്ങൾ ഇല്ലാതാക്കാനായി ഖത്തർ ഗ്യാസ് പിൻതുടരുന്നത്. അപകട രഹിത തൊഴിൽ സംസ്കാരം സൃഷ്ടിക്കുക എന്നതാണ് ഖത്തർ ഗ്യാസിന്റെ ലക്‌ഷ്യം. അതിനാൽ ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുമാണു ഖത്തർ ഗ്യാസ് പിന്തുടരുന്നതെന്നും പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ എൽഎൻജി ഉൽപാദക കമ്പനിയാണ് 1984ൽ രൂപീകരിച്ച ഖത്തർ ഗ്യാസ്. പ്രതിവർഷം 42 ദശലക്ഷം ടൺ എൽഎൻജി ഉൽപാദനമാണ് ഖത്തർ ഗ്യാസ് നടത്തുന്നത്. 1996നുശേഷം ലോകത്തെ 28 രാജ്യങ്ങൾക്കു ഖത്തർ ഗ്യാസ് എൻഎൻജി കാർഗോ നൽകിയിട്ടുണ്ട്.
Post Your Comments