കണ്ണൂർ: എല്ലാവർക്കും ജീവിക്കണം, ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സുരേഷ് ഗോപി എംപി, രാജീവ് ചന്ദ്രശേഖർ എംപി, ഒ രാജഗോപാൽ എംഎൽഎ, മുതിർന്ന നേതാക്കൾ പങ്കെടുത്തു. ജനരക്ഷാ യാത്രയ്ക്ക് പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ കല്ലേറും അക്രമവും ഉണ്ടായത് സ്ഥലത്ത് സംഘർഷാവസ്ഥക്ക് കാരണമായി.
രാവിലെ 10 മണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. പി.കരുണാകരന്‍ എം പിയുടെ വീടിന് സമീപത്ത് ബിജെപി പ്രവര്‍ത്തകര്‍ പോവുകയായിരുന്ന ബസ് സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിന്നീട് കല്ലെറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും പോലീസ് സംരക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. പിന്നീടുമായി പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് പയ്യന്നൂരിലേക്ക് പുറപ്പെട്ടു.
Post Your Comments