ലഖ്‌നൗ: ലോകത്തെ സപ്ത മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് പുറത്ത്. യുപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ നിന്നുമാണ് താജ്മഹലിനെ ഒഴിവാക്കിയത്. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് താജ്മഹല്‍ . വിദേശികളും സ്വദേശികളുമായ അനവധി വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ നേരത്തെ ഇന്ത്യന്‍ സംസ്‌കാരവുമായി താജ്മഹലിന് ബന്ധമൊന്നുമില്ലെന്ന അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഈ നടപടി.
ലോകം മുഴുവന്‍ അനശ്വര പ്രണയത്തിന്റെ സ്മാരകമാണ് താജ്മഹലിനെ കാണുന്നത്. മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് താജ്മഹല്‍.
Post Your Comments