ദുബായ്: യുഎഇയിലെ എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ നവംബർ മാസത്തിൽ പ്രതിദിനം 139,000 ലധികം വീപ്പ (ബാരല്‍) എണ്ണ ഉത്പാദനം കുറയ്ക്കും. ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്റൂഇ ആണ് ഇക്കാര്യം അറിയിച്ചത്.
2017ന്റെ ആദ്യപാദത്തിൽ പ്രതിദിന ഉത്പാദനം 1.8 മില്യണാക്കി ഒപക് രാജ്യങ്ങൾ കുറച്ചിരുന്നു. 2017 ജൂലൈ ഒന്നു മുതൽ 2018 മാർച്ച് വരെയുള്ള ഒമ്പതു മാസം പ്രതിദിനം എണ്ണ ഉത്പാദനത്തിൽ കുറവ് വരുത്താനും മേയിൽ തീരുമാനമെടുത്തിരുന്നു.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (എഡിഎന്‍ഒസി) ഒപെകിന്റെ തീരുമാനത്തോടുള്ള പ്രതിബദ്ധതയും പൂര്‍ണമായുള്ള സഹകരണവും ഉറപ്പ് വരുത്തുന്നതിനാണ് തീരുമാനിച്ചതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രൂഡിന്റെ ഉത്പാദനം 15% വെട്ടിക്കുറയ്ക്കുമെന്നാണു പ്രഖ്യാപനം. രാജ്യാന്തര വിപണിയില്‍ എണ്ണവില സ്ഥിരപ്പെടുത്തുന്നതിന് ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തിന്റെ ഭാഗമായാണിത്.
Post Your Comments