Latest NewsKeralaNews

നാളെയും, ബു​ധ​നാഴ്ച്ചയും റേ​ഷ​ൻ ക​ട​കൾ പ​ണി​മു​ട​ക്കും

കോ​ഴി​ക്കോ​ട്:  നാളെയും, ബു​ധ​നാഴ്ച്ചയും റേ​ഷ​ൻ ക​ട​കൾ പ​ണി​മു​ട​ക്കും. റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ-​പോ​സ് യ​ന്ത്രം സ്ഥാ​പി​ച്ച് കം​പ്യൂ​ട്ട​ർ​വ​ത്ക്ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെന്നു റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ആവശ്യപ്പെട്ടിരുന്നു. ഇതു വഴി പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ലെ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ സാധിക്കുമെന്നാണ് ഇവരുടെ വാദം. ഇതിനു പുറമെ വേ​ത​ന​പാ​ക്കേ​ജ് ഉ​ട​ൻ ന​ട​പ്പക്കാണമെന്ന ആവശ്യവും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഉന്നിയിക്കുന്നു. ഈ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേ​ഷ​ൻ ക​ട​കൾ അടച്ചിട്ടു സമരം നടത്തുന്നത്. മു​ഖ്യ​മ​ന്ത്രി വേ​ത​ന പാ​ക്കേ​ജ് അം​ഗീ​ക​രി​ച്ചിട്ടുണ്ട്. പക്ഷേ ഇതു ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​പ്പക്കായിട്ടില്ല.

ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഓ​ൾ ഇ​ന്ത്യാ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് പ​ണി​മു​ട​ക്കുന്നത്

shortlink

Post Your Comments


Back to top button