Latest NewsNewsInternationalGulf

കുവൈത്തില്‍ പ്രവാസികളുടെ വര്‍ധിപ്പിച്ച ചികിത്സാഫീസ് നിലവില്‍ വന്നു

കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ വര്‍ധിപ്പിച്ച ചികിത്സാ ഫീസ് നിലവില്‍ വന്നു. വിദേശികള്‍ക്ക് കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടുന്നതിനു ഇനി മുതല്‍ വര്‍ധിപ്പിച്ച ഫീസ് നല്‍കണം. പക്ഷേ അത്യാഹിത വിഭാഗത്തില്‍ പ്രവാസികളുടെ ചികിത്സ സൗജന്യമായിരിക്കുമെന്നു ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍-ഹര്‍ബി വ്യക്തമാക്കി.

വര്‍ധിപ്പിച്ച ചികിത്സാ ഫീസ് നടപ്പാക്കുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ട മെഡിക്കല്‍ വിഭാഗം മേധാവികള്‍ നല്‍കിയിട്ടുണ്ട്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ അവസ്ഥയക്ക് അനുസരിച്ച് തീരുമാനം സ്വീകരിക്കാമെന്നു മന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആരോഗ്യമന്ത്രാലയം നേരിടുന്നത്. ഇതു കാരണമാണ് പ്രവാസികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button