ജിയോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി കമ്പനി. ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജിയോയുടെ നീക്കം. നിലവില്‍ സൗജന്യമായി എത്ര മണിക്കൂര്‍ വേണമെങ്കിലും ജിയോ ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോള്‍ നടത്താന്‍ സാധിക്കും. പക്ഷേ ഈ സേവനം ചില ഉപഭോക്താക്കള്‍ സേവനം ദുരുപയോഗം ചെയ്യുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സേവനം ഉപയോഗിച്ച് പലരും പ്രൊമോഷന്‍ നടത്തുന്നുണ്ട്. അതു കൊണ്ടാണ് സൗജന്യ വോയ്‌സ് കോളിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നു കമ്പനി വ്യക്തമാക്കി.
പത്തു മണിക്കൂറിലധികം ദിവസേന കോള്‍ ചെയ്യുന്നവരെ ജിയോ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണം ബാധിക്കും. ഇനി മുതല്‍ പരമാവധി 300 മിനിറ്റ് മാത്രമേ സൗജന്യ കോള്‍ ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. പക്ഷേ എന്നു മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.
Post Your Comments