Latest NewsNewsInternational

ചരിത്രത്തില്‍ ആദ്യമായി കാനഡയില്‍ ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

ടൊറന്റോ: ചരിത്രത്തില്‍ ഇതാദ്യമായി കാനഡയില്‍ ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. സിംഖ വംശജനായ ജഗ്മീത് സിങ്ങാണ് (38) കാനഡയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തെരെഞ്ഞടുില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഈ വിവരം ഇദ്ദേഹം തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

നിലവില്‍ കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) മേധാവിയായി നിയോഗതിനായതിനു പിന്നാലെയാണ് അഭിഭാഷകനായ ജഗ്മീത് സിങ്ങ് മനസിലെ മോഹം തുറന്നു പറഞ്ഞത്. ജഗ്മീത് സിങ്ങ് രാഷ്ട്രീയ പാര്‍ട്ടിയുടെ തലപത്ത് എത്തിയപ്പോള്‍ തന്നെ പുതിയ നേട്ടവും അദ്ദേഹം സ്വന്തമാക്കി. ആദ്യമായി വെളുത്ത വംശജനല്ലാത്ത വ്യക്തി കാനഡയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ അമരത്ത് എത്തിയെന്ന നേട്ടമാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

പഞ്ചാബില്‍നിന്നു കുടിയേറിയ ദമ്പതിമാമാരുടെ മകനാണ് ജഗ്മീത് സിങ്ങ്. ഇദ്ദേഹം പഠനം നടത്തിയതും പ്രവര്‍ത്തിക്കുന്നതും കാനഡയിലാണ്. ഇനി 2019 ലാണ് കാനഡയില്‍ പുതിയ പ്രധാനമന്ത്രിയെ തെരെഞ്ഞടുക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button