Latest NewsNewsIndia

വീണ്ടും വെള്ളപ്പൊക്കം; 78000 ആളുകള്‍ ദുരിതക്കയത്തില്‍

 

ഗുവാഹത്തി: അസമില്‍ വീണ്ടും വെള്ളപ്പൊക്കം. അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് ദുരിതക്കയത്തിലായത്. അസമിലെയും സമീപസംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്തമഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പര, ഹോജായി,കര്‍ബി ആങ്‌ലോങ് എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്.

പ്രളയബാധിത ജില്ലകളില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും 9000ല്‍ അധികം ആളുകള്‍ ഇവിടെ അഭയം തേടിയതായും അധികൃതര്‍ അറിയിച്ചു. 16000ത്തോളം പക്ഷി മൃഗാദികളെയും പ്രളയം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോല്‍പാരയില്‍ മാത്രം 41000 ല്‍ അധികം ആളുകളെയാണ് വെള്ളപ്പൊക്കം ദുരിതത്തിലാക്കിയത്. ഈ വര്‍ഷം തന്നെ ഇതിനു മുമ്പും അസമില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു.ഗോല്‍ഘാട്ടിനു സമീപം നുമാലിഗറില്‍ ധന്‍സിരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഒറ്റപ്പെട്ടുപോയ ആളുകള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുക്കാനും മുഖ്യമന്ത്രി സര്‍ബാനന്ദ് സബര്‍വാള്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button