Latest NewsNewsIndia

പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി യുപി സര്‍ക്കാര്‍

മൊറാദാബാദ്: പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി യുപി സര്‍ക്കാര്‍. ഇവരുടെ 2.5 കോടി രൂപയുടെ സ്വത്തുക്കള്‍ യുപി സര്‍ക്കാര്‍ കണ്ടുകെട്ടി. മിയാസാരായി സ്വദേശി ഫര്‍ഹാന്‍, സഹോദരങ്ങളായ സാരിക്, സുഭാന്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് തഹസില്‍ദാരാണ് നടപടി സ്വീകരിച്ചത്. കണ്ടുകെട്ടിയ വസ്തുക്കള്‍ സര്‍ക്കാരിന്റെതായി ഉടന്‍ പ്രഖ്യാപിക്കും. പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള യുപി സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായിട്ടാണ് ഇവരുടെ സ്വത്ത് കണ്ടുകെട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button