വഴി അറിയാതെ വലഞ്ഞ വയോധികയക്ക് സഹായ ഹസ്തവുമായി ഷാര്‍ജ പോലീസ്. 75 വയസുള്ള അറബ് സ്ത്രീയാണ് വഴി തെറ്റി അലഞ്ഞത്. ഷാര്‍ജയിലെ റുമൈത്ത പ്രദേശത്താണ് വൃദ്ധയെ കണ്ടെത്തിയത്. അവശ നിലയില്‍ വൃദ്ധയെ കണ്ട മറ്റൊരു സ്ത്രീ കാര്യം തിരിക്കി.
ഷാര്‍ജയില്‍ താമസിക്കുന്ന മകനും കുടുംബത്തിനും ഒപ്പം താമസിക്കാന്‍ എത്തിയ തനിക്ക് ഇപ്പോള്‍ വഴിതെറ്റിയെന്നു വൃദ്ധ അറിയിച്ചു. ശുദ്ധവായു ശ്വാസിക്കമെന്നു വിചാരിച്ചാണ് വൃദ്ധ വീടിനു പുറത്ത് ഇറങ്ങിയത്. അല്പ ദൂരം പിന്നിട്ട ശേഷം പിന്നീട് മകന്റെ വീടു കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടു.
വിവരങ്ങള്‍ വൃദ്ധയില്‍ നിന്നു മനസിലാക്കായ സ്ത്രീ അവരെയും കൊണ്ട്
പോലീസിന്റെ ട്രാഫിക് ലൈസന്‍സ് സെന്ററില്‍ എത്തിച്ചു. അവിടെ നിന്ന് വൃദ്ധയ്ക്ക് ആവശ്യമായ പരിചരണവും ലഭിച്ചു.
അല്പ നേരെത്ത പരിശ്രമത്തിനു ശേഷം വൃദ്ധയുടെ മകനെ പോലീസ് കണ്ടെത്തി. അയാളെ വിവരം അറിയിച്ച പോലീസ് വൃദ്ധയെ മകന്റെ കൂടെ അയച്ചു കൂടെയൊരു ഉപദേശവും നല്‍കി അമ്മയെ നല്ല രീതിയില്‍ നോക്കാണമെന്നായിരുന്നു അത്.
Post Your Comments