Latest NewsDevotional

ഇസ്ലാമിലെ ആചാരങ്ങള്‍

അറഫാ, മുഹറം ദിനങ്ങൾ ആചരിക്കപ്പെടുന്നത് വ്രതമനുഷ്ടിച്ചുകൊണ്ടാണ്. ലൈലത്തുൽ ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ ഏറ്റവും പ്രധാനം രാത്രി നടക്കുന്ന പ്രാർത്ഥനകളാണ്. നബിദിനം ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും, കേരളത്തിൽ നബിദിനറാലികളും നടന്നുവരുന്നു.

ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസത്തെ ആശൂറ എന്നുവിളിക്കുന്നു. ലോകമെമ്പാടുമുള്ള ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. ഈ ആഘോഷം, മുഹറം എന്ന പേരിലും അറിയപ്പെടുന്നു. മുഹറം ഒന്നു മുതൽ 10 വരെ ചിലപ്പോൾ ആഘോഷവും ഘോഷയാത്രയും നടക്കുന്നു.

ഇമാം ഹുസൈന്‍ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ മുഹറം ആചരിക്കുന്നത്. സുന്നികൾ ഈ ദിവസം പ്രവാചകൻ മൂസ ചെങ്കടൽ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button