KeralaLatest NewsNews

തൃശ്ശൂരിലെ കൊലയ്ക്കുപിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി പോലീസ്

തൃശൂര്‍: പരിയാരത്തെ വസ്തു ബ്രോക്കര്‍, നാണ്യവിള ഏജന്റുമായ രാജീവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി പോലീസ്. രാജീവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന് പൊലീസ് വ്യക്തമാക്കി.  രാജീവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ കൊലപാതകത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

തര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചത് വസ്തു ഇടപാടുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് തുക നല്‍കുകയും പിന്നീട് കച്ചവടം നടക്കാതെ വന്നതുമാണ്. നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. തിരിച്ചറിയല്‍ പരേഡ് ഉടന്‍ തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന് നേരെ ഉയര്‍ന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. ഇതേക്കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button