തൃശൂർ: ഓണ്‍ലൈൻ വഴി പണംതട്ടിച്ച സംഭവത്തിൽ സംസ്ഥാനത്ത് രണ്ടു പേർ പിടിയിൽ. തൃശൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പിടിലായവർ ഇരുവരും രാജസ്ഥാൻ സ്വദേശികളാണ്. രാജസ്ഥാനിലെ ഉദയ്പുർ നിന്നുള്ള അമിത് അഗർവാൾ (34), അജയ് സാഹു(27) എന്നിവരാണ് പോലീസ് പിടിലായത്. ഇന്റർനെറ്റ് വഴി അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തവരാണ് ഇവർ. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പ് കമ്പനി കാത്തലിക് സിറിയൻ ബാങ്കിന്റെ അക്കൗണ്ടുകളുമാണ് ഇവർ ഹാക്ക് ചെയ്ത്.
തോംസണ്‍ കമ്പനി കാത്തലിക് സിറിയൻ ബാങ്കുമായി ഇ-മെയിൽ വഴി നടത്തിയ ഇടപാടുകളാണ് ഇവർ ഹാക്ക് ചെയ്തു. പിന്നീട് ഇ-മെയിൽ തിരുത്തി ലക്ഷങ്ങൾ തട്ടി. കൂടുതൽ തുക തട്ടിയെടുക്കാനുള്ള ശ്രമത്തെ തുടർന്ന് ബാങ്കിനു തോന്നിയ സംശയമാണ് ഇവരെ കുടുക്കിയത്.
Post Your Comments