മുംബൈ: റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയൽ. ഇതിനു പുറമെ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. യാത്രാക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയാണ് സ്റ്റേഷനുകളിലെ മേല്‍പ്പാലങ്ങള്‍. പലരും ഇതു ഉപയോഗിക്കുന്നില്ല. ഇതു അപകടത്തിനു കാരണമാകുന്നുണ്ട്. രാജ്യത്തെ തിരക്കുള്ള സ്റ്റേഷനുകളിലും കൂടുതല്‍ ചക്രനടപ്പാതകള് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി പീയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments