ന്യൂഡല്‍ഹി: ഒക്ടോബറോടുകൂടി അഞ്ച് ബാങ്കുകള്‍ എസ്ബിഐയുമായി ലയിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ബാങ്ക് ഓഫ് ബിക്ക്നെര്‍&, ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിവയാണ് എസ്ബിഐയുമായി ലയിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രഗവണ്‍മെന്റ് നാലു ബാങ്കുകള്‍ കൂടി എസ്ബിഐയുമായി ലയിപ്പിക്കാനുള്ള അനുമതി നല്‍കിയത്. പിന്നീട് മാര്‍ച്ചില്‍ ഭാരതീയ മഹിളാ ബാങ്കിനെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ ബാങ്കുകള്‍ കൂടി എസ്ബിഐയില്‍ ലയിക്കുന്നതോടെ ബാങ്കിന്റെ ആസ്തി 29 ലക്ഷം കോടി രൂപയാകും.
ലയിക്കുന്ന ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ കൈവശമുള്ള ചെക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകും. എസ്ബിഐയുടെ പുതിയ ചെക്കുകള്‍ കൊണ്ടുമാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയൂ. ഈ ബാങ്ക് അക്കൗണ്ടുകളില്‍ മൊബൈല്‍ ബാങ്കിങ് നടത്തുന്നവര്‍ക്കും ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. ഇവരുടെ ഐഫ്എസ്സി കോഡ് അസാധുവാകും.
മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ എസ്ബിഐയുടെ ഐഎഫ്എസ്സി കോഡ് ലഭ്യമാകുകയും ഇത് അടിച്ചുകൊടുക്കേണ്ടതായും വരും.
Post Your Comments