നാഗ്പുര്‍: കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ആരോപണമുന്നയിച്ച് മോഹന്‍ ഭാഗവത്. കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടന്ന പ്രസംഗത്തിലാണ് അദ്ദേഹം കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ആരോപണമുന്നയിച്ചത്. ഗോരക്ഷയുടെ പേരില്‍ നിരവധി മുസ്ലിംകള്‍ക്കു ജീവന് നഷ്ടപ്പെട്ടതായും ഇത് അപലപനീയമാണെന്നും ഭാഗവത് പറഞ്ഞു.
ഇരു സംസ്ഥാനങ്ങളുടെയും സ്ഥിതി നമുക്കറിയാം. ഗോരക്ഷകരുടെ കൈകളാല്‍ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ജിഹാദി ശക്തികള്‍ ഈ സംസ്ഥാനങ്ങളില്‍ ശക്തമാണ്. രോഹിംഗ്യകള്‍ക്ക് ഇന്ത്യയില്‍ ഇടം നല്‍കേണ്ടതില്ല. ദേശീയ സുരക്ഷകൂടി കണക്കിലെടുത്തു മാത്രമേ രോഹിംഗ്യകളുടെ കാര്യത്തില്‍ തീരുമാമെടുക്കാവൂ എന്നും ഭാഗവത് വ്യക്തമാക്കി.
Post Your Comments