Latest NewsWriters' Corner

പുരുഷന്‍ മതിലുചാടുന്ന രണ്ട് കാലങ്ങളെ കുറിച്ച്; പ്രായമായി വരുമ്പോള്‍ ഭാര്യ-ഭതൃ ബന്ധത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

ജോലി ഉള്ളത് സ്ത്രീകൾക്ക് ഒരു ബലമാണ്…
പക്ഷെ ,
working woman stress എന്നൊരു ഭീകര പ്രതിഭാസം ഉണ്ട്..
അതൊന്നു തരണം ചെയ്യാൻ ആണ് പാട്…!!
പ്രത്യേകിച്ചും നാല്പത്തി അഞ്ചു വയസ്സ് ഒക്കെ കഴിഞ്ഞു
ആർത്തവ വിരാമത്തിന്റെ തുടക്കമാകുമ്പോൾ..
അവൾക്കെന്താ ജോലി ഉണ്ടെന്നൊരു പേരും പറഞ്ഞു രാവിലെ ആകുമ്പോൾ അങ്ങ് ഒരുങ്ങി കെട്ടി ഇറങ്ങിയാൽ മതി…
അമ്മായിഅമ്മ മൂക്ക് പിഴിഞ്ഞ് അയലത്തെ വീട്ടിലെ ചേട്ടത്തിയോട് പറയും..
ഈ ചേട്ടത്തി താടിക്കു കൈ കൊടുത്തു ആശ്ചര്യം നടിക്കും…
ഇതൊക്കെ അങ്ങ് പണ്ടത്തെ കഥ എന്ന് കരുതരുത്…
ഇന്ന് ഇതിനെ കാൾ കുറച്ചു കൂടി ശക്തമെന്നെ പറയാവു….
ഇനി ഭാര്തതാവെന്ത്‌ പറയുമെന്ന് നോക്കാം..
ജോലിക്കു പോകേണ്ട എന്ന് ആദ്യമേ ഞാൻ പറഞ്ഞതാ…ഇവളുടെ ഈ അഹങ്കാരത്തിനു പിന്നിൽ ജോലിയാണ്…!!
അമ്പതു വയസ്സിനോടടുത്തിട്ടും ജോലിക്കു പോയി തുടങ്ങി ഇത്രയും വർഷമായിട്ടും പഴി കേട്ട് കൊണ്ടേ ഇരിക്കുന്ന ഒരുവൾ…!!
ഭാര്തതാവ് ഗൾഫിൽ നിന്നും ഉണ്ടാക്കാവുന്നതിൽ ഏറെ സമ്പാദിച്ചു തിരിച്ചു നാട്ടിൽ എത്തി…
അപ്പോൾ അയാൾക്കു പ്രായം അൻപത്തി ആറ്…
കണ്ടാൽ ,അത്രയും പറയില്ല എന്ന് കേൾക്കാനുള്ള ആഗ്രഹം മൂലം മുടി കറുപ്പിന് മേൽ കറുപ്പ് അടിച്ചിട്ട് ഉണ്ട്…
മീശയുടെ കറുപ്പ് അതിനും മേലെ…
ഭാര്യ സർക്കാർ ഉദ്യോഗസ്ഥ ആണ്….
പുള്ളിയുടെ ഭാഷയിൽ പറഞ്ഞാൽ ,
കപ്പലണ്ടി വാങ്ങാനുള്ളത് കിട്ടും…!
ഭാര്യ പറയുന്നത് ഇങ്ങനെ…,
എനിക്കറിയില്ല…
മനസ്സിനെപ്പോഴും ഒരു ആധി ആണ്….
ക്രമാതീതമായ വിയർപ്പ്….ആവി കേറും പോലെ ആണ് ചൂട് തോന്നുക…
പെട്ടന്നാണ് ദേഷ്യം വരുന്നത്…
എനിക്കത് നിയന്ത്രിക്കാൻ പറ്റുന്നില്ല…
അപ്പോൾ ഞാൻ വല്ലാതെ പൊട്ടി തെറിക്കും….
ആർത്തവം ക്രമം ആയിരുന്നത് , ഇപ്പോൾ പ്രശ്നത്തിലാണ്….!
എന്തെങ്കിലും വല്ലായ്മ പറഞ്ഞാൽ ഉടനെ ജോലി രാജി വെച്ച് വീട്ടിൽ ഇരിക്കാൻ പറയും..
ചൂടോടെ കറികൾ വിളമ്പി , ചോറ് കൊടുത്താലും പിന്നെയും സമയം അധികം ആണ്…
വെറുതെ ഇരുന്നാൽ എന്റെ ചിന്തകൾ കാട് കേറും,..
അല്ലെങ്കിൽ എന്നെ ഒന്ന് മനസ്സിലാക്കണം…
വയ്യ…എന്നൊന്ന് അറിയാതെ പറഞ്ഞാൽ മതി…
നിനക്കെന്നാണ് അല്ലേൽ ആവതു ഉണ്ടായിട്ടുള്ളത് എന്നൊരു പുച്ച്ചം ആണ്…
ഗൾഫിൽ ആയിരുന്നപ്പോൾ സ്നേഹം ഉണ്ടായിരുന്നു…
ഇപ്പോൾ ഒരേ ചുവരിനുള്ളിൽ രണ്ടു വന്കരകളിലായി ജീവിയ്ക്കുന്നു…
പലപ്പോഴും അഭിമാനത്തിന്റെ അടിത്തട്ടിനെ പോലും മുറിവേൽപ്പിക്കുന്ന വാക്കുകൾ കേട്ട് മടുത്തു..
നാല്പത്ത് വയസ്‌ തുടങ്ങുമ്പോൾ…
ശെരിക്കും സ്ത്രീകൾ തങ്ങളെ ഒന്ന് ശ്രദ്ധിക്കണം…
പ്രകൃതിക്കു ഒരു നിയമം ഉണ്ട്…
കാലം അതിന്റെ പണികൾ ചെയ്തു കൊണ്ടേ ഇരിക്കും,,,
ഇനി എത്ര കൃത്രിമ ചായം വാരി പൂശിയാലും…!
ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ,
പലപ്പോഴും സ്ത്രീയെ വന്യവും വിരൂപവും സംഭ്രാന്തവുമായ ചിന്തകൾ കൊണ്ട് നിറയ്ക്കും…
ആ കാലത്തെ അതി ജീവിക്കാൻ ഒത്തിരി കഷ്‌ടമാണ്…
ഇന്നത്തെ ഈ ലോകത്ത്…!
ഒരു പ്രസവത്തോടെ അത്രയും നാൾ സൂക്ഷിച്ചു വെച്ചിരുന്ന ആരോഗ്യമൊക്കെ തീരും..
അതൊന്നു വീണ്ടെക്കുന്നതിനു മുൻപ് അടുത്ത പ്രസവം…
പ്രസവ രക്ഷ എടുക്കാൻ ആളില്ല..
ആളുണ്ടെലും ജോലിക്കു അവധി തീർന്നു…
മുപ്പതു വയസ്സാകുമ്പോഴേക്കും മുട്ട് വേദന അസഹ്യം
നമ്മുടെ കേരളത്തിലെ സ്ത്രീകൾ ,
തടി വെയ്ക്കാതെ നോക്കും..
പട്ടിണി കിടന്നും…
പക്ഷെ വേണ്ടുന്ന ആഹാരം പോലും എടുക്കുന്നില്ല…
ഒതുങ്ങിയ വയറും അരക്കെട്ടും ഏത് സ്ത്രീയുടെയും സ്വപ്നമാണ്..
പക്ഷെ ഓടി നടക്കാനുളള ആരോഗ്യം ..
അതും അനിവാര്യമാണ്…!
അതിരാവിലെ കുളിക്കും..
പക്ഷെ എണ്ണ ഇട്ടൊരു തേച്ച് കുളി ഒരു നടക്കാത്ത സ്വപ്നം ആണ്…
അതിനാണ് ബ്യൂട്ടി പാർലർ ….!
മാസത്തിൽ ഒരിക്കൽ ഒരു പതിനായിരം രൂപയിൽ അതങ്ങു തീരും…
ജോലിയും വീടും …
ഓടി തളർന്നു പോകും മദ്ധ്യവയസ്സാകുമ്പോൾ…..!
കൂടെ ജീവിക്കുന്നവൻ രണ്ടാം മധുവിധു ആഘോഷിക്കാനുള്ള അഹങ്കാരത്തിലും ആണെന്ന് കാണുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഭയാനകം…
പൊതുവെ ഒരു അടക്കം പറച്ചിൽ ഉണ്ട്..
പുരുഷൻ മതില് ചാടുന്ന രണ്ടു കാലങ്ങൾ..
ഒന്ന് ഭാര്യയുടെ പ്രസവം..
രണ്ടു അവളുടെ ആർത്തവ വിരാമത്തിന്റെ നാളുകൾ…!
മനസ്സ് കൊണ്ട് സ്നേഹിക്കാത്ത ദമ്പതിമാരുടെ കാര്യമാണ്…!!
ദമ്പതിമാർ തമ്മിൽ പൊരുത്തമുണ്ടോ ഇല്ലയോ എന്നത് കാര്യമല്ല..
ഭർത്താവിന്റെ കുടുംബത്തിലെ ഉത്തരവാദിത്വം സ്ത്രീയുടെ തലയിൽ ആണ്..
അത് പാലിക്കാത്തവൾ വെറുക്കപെട്ടവൾ..
തിരിച്ചു ഭാര്യ വീട്ടുകാരോട് ,
അവളുടെ മാതാപിതാക്കളോട് അടുപ്പം ഇല്ല…
അത് അച്ചി വീടാണല്ലോ…
മാനസികവും ശാരീരികവും ഒന്നിച്ചാണ് ഈ പ്രായത്തിലെ സ്ത്രീകളുടെ പ്രതിസന്ധി…
ചുറ്റുമുള്ളവർക്കു ഭാഷ അന്യമാണ് എന്ന് തോന്നും,..
അവരുടെ ചിന്തകൾ തിരിച്ചും…
അതിനെ തുടർന്ന് ഉണ്ടാകുന്ന സ്ഥിരമായ മൈഗ്രൈൻ എന്ന വില്ലൻ …
തൈറോയിഡിന് മരുന്ന് കഴിക്കാത്ത സ്ത്രീകൾ ലോകത്തുണ്ടോ എന്ന് തോന്നാറുണ്ട്…
അതിൽ വന്നു ചേരുന്ന ദുരിതങ്ങൾ….!!!
തന്റെ പുരുഷന്റെ
കരുത്തുറ്റ വക്ഷസ്സിൽ തലചായ്ക്കാൻ സ്ത്രീ എന്നും ആഗ്രഹിക്കുന്നവളാണ്..
പക്ഷെ അവൾ ആഗ്രഹിക്കുന്ന കരുത്ത് ശാരീരികം മാത്രമല്ല….
അത് മനസ്സിലാക്കാൻ വെറുമൊരു ഭാര്തതാവിനു പറ്റില്ല..
തീർച്ചയായും
ഒരു പുരുഷന് സാധിക്കും…
ഇന്ന്,ഭൂരിപക്ഷം ആണുങ്ങളും ഇന്ന് അതെ കുറിച്ച് ബോധവാന്മാർ ആണ്..
സ്ത്രീ സുഹൃത്തുക്കൾ ഉണ്ടേൽ അവർ പറഞ്ഞിട്ടെങ്കിലും കാര്യങ്ങളെ ഉള്കൊള്ളുന്നവർ ഏറെ ആണ്..എതിർ ലിന്ഗത്തില് പെട്ട ഒരു സുഹൃത്തിന്റെ ആവശ്യകത ഇവിടെ സഹായകം ആണ്…
നോക്ക്, നിന്റെ ഭാര്യ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ഏത് സ്ത്രീയ്ക്കും ഉള്ളതാണ്…
ഞാൻ അനുഭവിക്കുന്നതാണ്…നാളെ നിന്റെ മകൾക്കു ഉണ്ടാകാം..!
എന്നൊരു ഉൾകാഴച ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ …
അതൊരു പുണ്യം…!
മദ്ധ്യവയസ്സിൽ ഇനി ഒരു വിവാഹ മോചനമോ എന്ന് പറയാൻ എളുപ്പമാണ്…
പക്ഷെ ,കൂടുന്നു എന്നതാണ് സത്യം..
മക്കൾ ഉൾക്കൊള്ളുമോ..?
അമ്മയുടെ അവസ്ഥ…?
അതും ഭാഗ്യം പോലെ ഇരിക്കും…
‘അമ്മ ഒരു വല്ലാത്ത സാധനമാണ് , എന്നൊരു ആരോപണം കേട്ടാൽ എപ്പോഴും ആ ”’ഭീകര സത്വത്തിന്റെ”’ പ്രായം ചോദിക്കാറുണ്ട്..
ലക്ഷണങ്ങൾ ചോദിച്ചു,
ആണ്കുട്ടിയാണേലും പെൺകുട്ടി ആണേലും കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്…
ഒരു പരിധി വരെ അത് വിജയിക്കാറുണ്ട്…
‘അമ്മ യെ മനസ്സിലാക്കാൻ മക്കൾക്ക് ആണ് എളുപ്പം …
ഉദ്യോഗസ്ഥലത്തെ പ്രതിസന്ധികൾ മറ്റൊരു തലത്തിൽ…
പ്രായം ഇത്രയും ആയിട്ടും ഇനിയും ഇത്തരം പ്രശ്ങ്ങൾ ഒക്കെ എങ്ങനെ പറയും എന്നോർത്തു ,ലൈംഗികമായ ചൂഷണം വരെ മൂടി വയ്‌ക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്…
സ്ത്രീ നിയമങ്ങൾ വേണ്ടുന്ന ഇടത്ത് ഉപയോഗിക്കില്ല…എന്നാൽ ,
പാവപെട്ട നിരപരാധികളായ പുരുഷന്മാരെ കെണിയിൽ പെടുത്താൻ യഥേഷ്‌ടം എടുക്കുകയും ചെയ്യും..
ഒന്ന് ശ്രദ്ധിക്കാം…
നാല്പതുകളുടെ തുടക്കത്തിൽ….
ഉത്തരം കാണാത്ത പ്രശ്നോത്തരി ആയി മാറും മുൻപ്..
ഒരു അഴിച്ചു പണി നടത്താം…
കൂട്ടിനു ആരും വേണ്ട..
സ്വന്തം മനഃസാക്ഷി മതി..
ദുർബല ആണെന്ന് തോന്നി തുടങ്ങിയാൽ അതും
നഷ്‌ടമാകും !
മരവിപ്പ് ഒച്ചിനെ പോലെ സിരാ മണ്ഡലത്തിൽ പടർന്നു കേറും മുൻപ് , സ്വന്തം
ഹൃദയത്തെ ചേർത്ത് പിടിക്കാം…!

shortlink

Related Articles

Post Your Comments

Related Articles


Back to top button