Latest NewsNewsIndia

പുത്തന്‍ നടപടിയുമായി ആര്‍.എസ്.എസ്; അമല്‍ ഇനി ജീവിക്കുന്ന രക്തസാക്ഷി’യാകും

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘപ രിവാറിനെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുന്നതായി ആരോപിച്ചുള്ള പ്രചാരണത്തിന് ആര്‍.എസ്.എസ്. ദേശീയനേതൃത്വം വിജയദശമി ദിനത്തില്‍ തുടക്കമിടും.ആര്‍.എസ്.എസ്. ദേശീയ നേതൃത്വത്തിലെ മൂന്നാമനും ജോയന്റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബൊളെ ഈ പരിപാടിയില്‍ പങ്കെടുക്കും. പ്രചാരണ പരിപാടി ഒരുവര്‍ഷം നീളുന്നതാണ്.

സി.പി.എം. ആക്രമണത്തില്‍ വലിയ രീതിയില്‍ പരിക്കേറ്റ അമല്‍കൃഷ്ണയെ സംഘപരിവാറിന്റെ ‘ജീവിക്കുന്ന രക്തസാക്ഷി’യായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ പ്രഖ്യാപിക്കും. ആര്‍.എസ്.എസ്. സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ അമല്‍കൃഷ്ണയെയും കുടുംബത്തെയും മോഹന്‍ ഭാഗവത് നേരിട്ട് തന്നെ ക്ഷണിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി.

കാട്ടായിക്കോണത്ത് കഴിഞ്ഞവര്‍ഷം നടന്ന സി.പി.എം.-ബി.ജെ.പി. ആക്രമണത്തിലാണ് അമല്‍കൃഷ്ണയ്ക്ക് പരിക്കേറ്റത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ അമലിനെ നേരിട്ട് വന്നു കണ്ടിരുന്നു.

shortlink

Post Your Comments


Back to top button