KeralaLatest NewsNews

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത : ശക്തമായ കാറ്റും ആഞ്ഞടിക്കും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത. ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴപെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു.
കേരളതീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ചയ്ക്കുശേഷവും മഴ ലഭിക്കാം. തെക്കന്‍ കേരളത്തിലാവും ഈ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക.
ഇടവപ്പാതിയുടെ അവസാനഘട്ടമാണിപ്പോള്‍. ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കും ഇടയ്ക്ക് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button