പ്യോങ്യാങ്: അരക്കോടിയോളം പേര്‍ പുതുതായി സൈന്യത്തില്‍ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. പത്ത് ലക്ഷത്തിലേറെ വനിതകളും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ് ആറ് ദിവസത്തിനിടെയാണ് ഇത്രയധികംപേര്‍ സൈനികസേവനത്തിന് സന്നദ്ധതയറിയിച്ചെത്തിയതെന്ന് റൊഡോങ് സിന്‍മുന്‍ ആണ് പുറത്തുവിട്ടത്.
കഴിഞ്ഞയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ രൂക്ഷമായ വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ഉത്തരകൊറിയയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ, ശക്തമായി തിരിച്ചടിക്കുമെന്ന് കിം മറുപടിയും നല്‍കിയിരുന്നു.
Post Your Comments