Latest NewsNewsIndia

മീശപിരിച്ച ദളിത് യുവാവിന് മര്‍ദ്ദനം

ഗുജറാത്ത്: ഗാന്ധിനഗറില്‍ മീശപിരിച്ച ദളിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു . 24കാരനായ പീയുഷ് പര്‍മാര്‍ ആണ് ആക്രമിക്കപ്പെട്ടത്. ദര്‍ബാര്‍ വിഭാഗത്തില്‍പെട്ടവരാണ് പീയൂഷിനെ വീട്ടില്‍ ചെന്ന് ആക്രമിച്ചത്. ഗാന്ധിനഗര്‍ ജില്ലയിലെ ലിംബോദര ഗ്രാമത്തിലാണ് സംഭവം.

യുവാവ് മീശ പിരിച്ചുനടക്കുന്നത് സവര്‍ണര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ജാതീയമായി ഇവര്‍ പീയൂഷിനെ അധിക്ഷേപിക്കുകയും ചെയ്തു. തന്നെപ്പോലുള്ള ഒരു കീഴ്ജാതിക്കാരന് മീശ പിരിക്കാന്‍ എങ്ങനെ ധൈര്യം കിട്ടി എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും പീയുഷ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മയൂര്‍സിങ് വഗേല, രാഹുല്‍ വിക്രംസിങ് സെരാതിയ, അജിത് സിങ് വഗേല എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button