ബെർലിൻ: മക്ലാരൻ സ്പൈഡർ കാറിൽ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതയ്ക്ക് നാലു ലക്ഷത്തിലധികം രൂപ പിഴശിക്ഷ. വിറ്റസ് എന്ന കഴുതയ്ക്കാണ് കാറിന്റെ പെയിന്റ് പോയെന്ന പരാതിയിൽ ജർമനിയിലെ ഗീസൻ കോടതി ശിക്ഷ നൽകിയത്. കാറുടമയ്ക്ക് കഴുതയുടെ ഉടമ 6,845 ഡോളർ (4.44 ലക്ഷം രൂപ) നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
പ്രദേശത്തെ കുതിരകളെ സൂക്ഷിക്കുന്ന മൈതാനത്തിന് സമീപം നിര്‍ത്തിയിട്ട കാറിൽ കഴുത കേടുപാടുണ്ടാക്കുകയായിരുന്നു. ഓറഞ്ച് നിറമുള്ള കാർ കണ്ടിട്ട് കാരറ്റ് ആണെന്ന് കരുതിയാണ് കഴുത കാര്‍ കടിച്ചതെന്നും കഴുത കുറ്റക്കാരൻ അല്ലെന്നും മൃഗത്തിന്റെ ഉടമസ്ഥൻ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. കഴുത കുറ്റക്കാരനാണെന്നും കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ പണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments