ലക്നൗ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് യു.പിയില്‍ അറസ്റ്റിലായ ആള്‍ദൈവം ബാബ സിയ രാം ദാസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. എട്ടുമാസത്തിലേറെയായി എല്ലാ രാത്രികളിലും ബാബ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ബാബയ്ക്കു പുറമേ അദ്ദേഹത്തിന്റെ ശിഷ്യരും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. ഇയാള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതിനെക്കുറിച്ചെല്ലാം ആരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പെണ്‍കുട്ടി പറയുന്നു.
തന്റെ ഉടമസ്ഥതയിലുളള ഗേള്‍സ് സ്കൂളുകള്‍ വഴി ബാബ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഈ സ്കൂളിലെ വിദ്യാര്‍ഥികളെ ബാബ ലൈംഗികമായി പീഡിപ്പിക്കുന്നതിനു പുറമേ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഇവരെ വിതരണം ചെയ്തിരുന്നെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിതാപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments