
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ട സംഭവം വിവാദമാകുന്നു. ഡല്‍ഹി ഐഐടി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിക്കാണ് ഭക്ഷണത്തില്‍ ചത്ത എലിയെ കിട്ടിയത്. പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. പ്രഭാത ഭക്ഷണത്തിലെ ചട്നിയിലാണ് ചത്ത എലിയെ കണ്ടത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ അധികൃതര്‍ക്ക് പരാതി നല്കി. ഡല്‍ഹി ഐഐടിയിലെ അരവലി ഹോസ്റ്റലിലാണ് വിവാദമായ സംഭവം നടന്നത്. ഭക്ഷണത്തിനു ഒപ്പം ലഭിച്ച ചത്ത എലിയുടെ ചിത്രം വിദ്യാര്‍ത്ഥികള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
Post Your Comments