Latest NewsNewsIndia

പാനമ കേസ്: ബച്ചന്‍ കുടുംബത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

ന്യൂഡല്‍ഹി: പാനമ പേപ്പര്‍ കേസിന്റെ ഭാഗമായി അമിതാഭ് ബച്ചനേയും കുടുംബത്തേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചേക്കും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് പ്രകാരം നല്‍കിയ നോട്ടീസിന് ബച്ചന്‍ കുടുംബം മറുപടി നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2004 മുതലുള്ള വിദേശ വരുമാനം സംബന്ധിച്ച്‌ വിശദീകരണം നല്‍കാനാവശ്യപ്പെട്ടാണ് ബച്ചന്‍ കുടുംബത്തിനു ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ സൂപ്പര്‍ താരം അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button