Latest NewsNewsIndia

പുതിയ ഇന്ത്യയ്ക്കായി പരിഷ്‌കാരങ്ങള്‍ ആവശ്യം: യശ്വന്ത് സിന്‍ഹയെ തള്ളി മകന്‍

ന്യൂഡല്‍ഹി: ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനത്തെ പ്രതിരോധിച്ച് മകനും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത്. പുതിയ ഇന്ത്യയ്ക്കായി പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ ബ്ലോഗില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ജയന്ത് സിന്‍ഹയുടെ ഈ മറുപടി.

സര്‍ക്കാര്‍ ജി.ഡി.പി കണക്കുകൂട്ടുന്ന രീതിയില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ തന്നെ, വളര്‍ച്ചാനിരക്കില്‍ 200 അടിസ്ഥാന പോയിന്റുകള്‍ കൂടി. പഴയ രീതിയനുസരിച്ച് ഇപ്പോള്‍ 5.7 ഉണ്ടെന്ന് പറയുന്ന ജിഡിപി 3.7-ഓ അതിനേക്കാള്‍ താഴേക്കോ ആണെന്നും സിന്‍ഹ പറഞ്ഞിരുന്നു. എന്നാല്‍ ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് രൂപപ്പെടുത്തിയതാണെന്ന് ജയന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button