KeralaLatest NewsNews

മന്ത്രി പദവിയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ഇ.പി. ജയരാജന്‍

കോട്ടയം:മന്ത്രി പദവിയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തിരിച്ചുവരാന്‍ വേണ്ടിയല്ല രാജിവച്ചതെന്നും വ്യക്തമാക്കി മുന്‍മന്ത്രി ഇ.പി. ജയരാജന്‍.

വിവാദമുണ്ടായപ്പോള്‍ അധികാരത്തില്‍ പിന്നെയും കടിച്ചുതൂങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്ന സ്നേഹം ഉണ്ടാകുമായിരുന്നില്ല. അന്നത്തെ ചുറ്റുപാട് സശ്രദ്ധം വീക്ഷിച്ച ശേഷമാണ് ശരിയായ തീരുമാനമെടുത്തത്. പാര്‍ട്ടിയോടും സര്‍ക്കാരിനോടും അനുവാദം തേടിയ ശേഷമാണ് രാജിവച്ചത്. അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button