വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രൈമറിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് കനത്ത പരാജയം.
അലബാമ മുന്‍ ജഡ്ജിയും യാഥാസ്ഥിതിക നേതാവുമായ റോയ് മൂര്‍ ആണ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ലുഥര്‍ സ്ട്രെയ്ഞ്ചിനെ തോല്‍പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ട്രംപ് വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് ഫലമെന്ന് ഉന്നതര്‍ വിലയിരുത്തപ്പെടുന്നു. വരുന്ന ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സിനെയാണു റോയ് മൂര്‍ നേരിടുക.
Post Your Comments