ബെയ്ജിങ്: അണുപരീക്ഷണങ്ങളിലൂടെ എല്ലാവരെയും വെല്ലുവിളിക്കുന്ന ഉത്തരകൊറിയയെ ചൈനയും കൈവിടുന്നു. ഉത്തരകൊറിയയുമായുള്ള വ്യാപാരബന്ധം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് ചൈന.
ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ നടപടികളോടു സഹകരിച്ചുകൊണ്ടാണ് ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമായി ഉത്തരകൊറിയന്‍ പൗരന്‍മാര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ചൈനക്കാരുടെ വ്യവസായങ്ങളും വ്യവസായ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടാനാണു സര്‍ക്കാരിന്റെ നിര്‍ദേശം.
ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ സെപ്റ്റംബര്‍ 11നാണ് ഉത്തരകൊറിയയ്ക്കുമേല്‍ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ തീയതി മുതല്‍ 120 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Post Your Comments