ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വപ്‌നപദ്ധതി ചന്ദ്രയാന്‍-2 വിക്ഷേപണം അടുത്തവര്‍ഷം യഥാര്‍ത്ഥ്യമാകും. ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ പദ്ധതിയായിരുന്നു ചന്ദ്രയാന്‍-1. ഇതിന്റെ രണ്ടാമത്തെ ഭാഗമാണ് ഒരു ദശാബ്ദത്തിന് ശേഷം വിക്ഷേപണത്തിനു യഥാര്‍ത്ഥ്യമാക്കുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കും. 3,250 കിലോഗ്രാം ഭാരമാണ് പേടകത്തിനുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ചന്ദ്രയാന്‍ -2ലില്‍ ഉണ്ടാകും.
Post Your Comments