കൊച്ചി: വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തുടർച്ചയായ നാല് ദിവസം ബാങ്കുകൾക്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എ.ടി.എം. വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ എ.ടി.എമ്മുകളിലെല്ലാം പണം നിറയ്ക്കും.
Post Your Comments