മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ തലശേരി ധര്‍മ്മടം സ്വദേശി രതീഷ് വാസുദേവന്റെ മകള്‍ മാധവി (28) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം.
തീവണ്ടിയിലെ തിരക്കില്‍പ്പെട്ട് മാധവി ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. മീരാ റോഡിലെ ശാന്തിനഗറിലാണ് മാധവിയുടെ കുടുംബം താമസിക്കുന്നത്. വീണയാണ് മാധവിയുടെ അമ്മ, സഹോദരി വല്ലഭി.
Post Your Comments