Latest NewsNewsIndia

ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ടു കുട്ടികള്‍ മരിച്ചു. ആര്യന്‍ സിംഗ്(9), സഹില്‍ ശങ്കര്‍(8)എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം നടന്നത്. ഭക്ഷണത്തിന് ശേഷം ഇരുവരും ജ്യൂസാണെന്ന് കരുതി കുപ്പിയിലെ സള്‍ഫ്യൂരിക് ആസിഡ് കുടിക്കുകയായിരുന്നു. കുടിയ്ക്കുകയായിരുന്നു.

സ്വര്‍ണപണിക്കാരനായ സഹിലിന്റെ പിതാവ് സ്വര്‍ണം ഉരുക്കുന്നതിനായി ജ്യൂസ് പാത്രത്തില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡ് ആണ് കുട്ടികള്‍ അബദ്ധത്തില്‍ കുടിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button