Latest NewsKeralaNews

സംസ്ഥാനത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം : പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം നല്‍കാന്‍ തീരുമാനമായി. 90 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമി നല്‍കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ യുഎഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിനു ബാധകമായിരിക്കും. കൂടാതെ, വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന് എ.പി.ജെ.അബ്ദുള്‍ കലാം നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിനും പേരൂര്‍ക്കടയില്‍ 75 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button