മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ത്യ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത് ഓഹരി സൂചികകള്‍ കൂപ്പുകുത്തി.
ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റോളം താഴ്ന്നു. നിഫ്റ്റിയാകട്ടെ 9,750 നിലവാരത്തിലെത്തി. മൂന്നുമണിയോടെ സെന്‍സെക്‌സിലെ നഷ്ടം 410 പോയന്റിലേയ്‌ക്കൊതുങ്ങി. 122 പോയന്റാണ് ഈസമയം നിഫ്റ്റിക്ക് നഷ്ടമായത്.
വിപണികൂപ്പുകുത്തുമെന്ന് ഭയന്ന നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റഴിച്ചു. അതുമൂലം സെസന്‍സെക്‌സില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.50 ലക്ഷം കോടിയാണ് നഷ്ടമായത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ താഴ്ന്ന് 65.73 ആയി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക് 65.45 ആയിരുന്നു.
Post Your Comments