ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുരക്ഷ പ്രശ്നം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിക്കു ശേഷവും ക്യാമ്പസ് വിട്ട് പുറത്തു പോകുന്നവരാണെന്ന് വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി. കോളേജ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇനി എട്ടു മണിക്ക് ശേഷം പുറത്തു പോകണമെന്നാണ് വിദ്യാര്‍ഥികളുടെ തീരുമാനമെങ്കില്‍ അതിന് തങ്ങള്‍ എതിരു നില്‍ക്കില്ലെന്നും വി.സി പറഞ്ഞു. സര്‍വകലാശയില്‍ നടന്ന പീഡനത്തിെന്റയും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏെറ്റടുത്ത് സര്‍വകലാശാല ഭരണാധികാരിയും വൈസ് ചാന്സലറുെട സഹായിയുമായ പ്രഫസര്‍ ഒ.എന്‍ സിങ്ങ് രാജിവെച്ചിരുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാഥികള്‍ നടത്തിയ പ്രക്ഷോഭത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ ലാത്തിചാര്‍ജ് രാജ്യ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments