Latest NewsNewsIndia

ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി

ന്യൂഡല്‍ഹി•ഇന്ത്യന്‍ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. നാഗാ ഭീകരര്‍ക്കെതിരെ ഇന്‍ഡോ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ പുലര്‍ച്ചെ 4.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍ ഭാഗത്ത് ആളപായമില്ല. 70 ഓളം പാരാ കമാന്‍ഡോകളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

ഇന്‍ഡോ-മ്യാന്മാര്‍ അതിര്‍ത്തിയിലെ ലംഗ്ഘു ഗ്രാമത്തില്‍ വച്ചായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരായ മിന്നലാക്രമണം. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും സൈന്യത്തിന്റെ ഭാഗത്ത് ആളപായം ഉണ്ടായിട്ടില്ലെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാക്‌ അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് വീണ്ടും മിന്നലാക്രമണം നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button